top of page

2024

2024 May 09

ദീർഘ കാലമായി കിടപ്പു രോഗിയായ  Smt. വത്സല ക്കുള്ള ചികിത്സാ സഹായമായി 25000/ -രൂപ മുതിർന്ന ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗം Sri. Shamsudin  കൈമാറുന്നു. ജോയിന്റ് സെക്രട്ടറി ശ്രീ. Shiras, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം  K. C.Moni തുടങ്ങിയവർ സമീപം.

WhatsApp Image 2024-05-29 at 12.13.10 PM.jpeg

2024 April 27

എറണാകുളം ഇടവനക്കാട് ചിരട്ട പുരക്കൽ വീട്ടിൽ vasudev, varun എന്നീ കാഴ്ച. ശക്തി ഇല്ലാത്ത ഇരട്ട കുട്ടികൾ ക്ക് foundation ന്റെ വ്യക്തി ഗത ചികിത്സാ സഹായ നിധിയിൽ നിന്നുള്ള 25000/ രൂപയുടെ സഹായം ഫൌണ്ടേഷൻ ഭാരവാഹികൾ അവരുടെ ഭവനത്തിൽ എത്തി നൽകിയപ്പോൾ.

WhatsApp Image 2024-05-02 at 8.19.19 AM.jpeg

2024 March 02

ശ്രീ.എം സുകുമാരപിള്ള പത്താം ചരമവാർഷിക അനുസ്മരണം  2024 മാർച്ച്  02 ഞായറാഴ്ച ആചരിച്ചു .

Media Center

Latest Stories

2023

2023 February 27

ശ്രീ.എം സുകുമാരപിള്ള ഒൻപതാം ചരമവാർഷിക അനുസ്മരണം  2023 ഫെബ്രുവരി 27 ഞായറാഴ്ച ആചരിച്ചു .

2023 December 05

എം.സുകുമാരപ്പിള്ള ഫൗണ്ടേഷൻ വ്യക്തിഗത ചികിത്സാ സഹായം എറണാകുളം കലൂർ മുല്ലശ്ശേരി മൈത്രി ലൈനിലെ  ശ്രീ .ആൻറണി സേവ്യറിന് നൽകുന്നു. എട്ട് വർഷമായി ഡയാലിസിസ് നടത്തിവരികയാണ്.എറണാകുളത്ത് നടന്ന സഹായ വിതരണ0  ഫൗണ്ടേഷൻ സെക്രട്ടറി എസ്.ബാബുക്കുട്ടി നിർവഹിച്ചു. ചടങ്ങിൽ കെ.സോമരാജൻ ജേക്കബ് ലാസർ, ടി.കെ.ശശി, ജോർജ്ജ് ജോസഫ്, അരുണ, അശോകൻ, എം.ജി. അഗസ്റ്റിൻ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

dece 7.jpeg

2023 October 25

എം.സുകുമാരപിള്ള ഫൗണ്ടേഷൻ ചികിത്സാ സഹായം കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിൽ പാലരിക്കും കുഴിയിൽ മാധവിക്കു സി- പി ഐ കോഴിക്കോട് ജില്ലാ സിക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ കൈമാറുന്നു.

WhatsApp Image 2023-11-29 at 1.49_edited.jpg

2023 October 25

എം.സുകുമാര പിള്ള ഫൌണ്ടേഷൻ വക ചികിത്സാ സഹായം കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിൽ CPI കോഴിക്കോട് ജില്ലാ സിക്രട്ടറി സ: കെ.കെ ബാലൻ മാസ്റ്റർ പാണരു കണ്ടിയിൽ ദാമോദരന്റെ മകൻ ദിവ്യ ഷിനു കൈമാറുന്നു

WhatsApp Image 2023-11-29 at 1.49_edited.jpg

2023 September 21

ഫൌണ്ടേഷന്റെ വ്യക്തി ഗത ചികിത്സാ സഹായനിധിയിലേക്ക് ആലപ്പുഴ ജില്ലയിൽ നിന്നും സമാഹരിച്ച തുകയിൽ Rs.25,000/- painting ജോലിക്കിടയിൽ അപകടം സംഭവിച്ച കിടപ്പു രോഗിയായ പുന്നപ്ര, വാർഡ് നമ്പർ 6, വടക്കേവീട്ടിൽ ശ്രീ. സുനിലിന് നൽകുന്ന ചികിത്സാ സഹായം അദ്ദേഹത്തിന്റെ സഹ ധർ മിണി സെക്രട്ടറി S. Babukutty യിൽ നിന്ന് ഏറ്റുവാങ്ങുന്നു.ഫൌണ്ടേഷൻ ഭാരവാഹികളായസർവ്വശ്രി. K. Somarajan, Shamsudin, Shiras എന്നിവർ സമീപം.

2023 July 21

Cancer ബാധിതയായി കഴിഞ്ഞ മൂന്ന് വര്ഷങ്ങളായി ചികിത്സയിൽ കഴിയുന്ന വൈപ്പിൻ, തെക്കേ തെരുവിൽ  Smt. ലത രാജേഷിനു, M. Sukumara pillai Foundation എറണാകുളം ജില്ല കമ്മിറ്റി സ്വരൂപിച്ച വ്യക്തി ഗത ചികിത്സാ സഹായ നിധിയി ൽ നിന്ന് Rs.20,000/- ചികിത്സക്ക് രണ്ടാമത്തെ ഗഡു സഹായo സെക്രട്ടറി S. ബാബുക്കുട്ടി കൈമാറുന്നു. നേരത്തെ ഇവർക്ക് Rs. 20,000/- നൽകിയിരുന്നു. വൈസ് പ്രസിഡന്റ്‌ K. സോമരാജൻ സമീപം.

dsh_edited.jpg

2023 June 22

ആയിരം പൂർണചന്ദ്ര ദർശന നിറവിൽ ഫൌണ്ടേഷൻ പ്രവർത്തകരോട് ഒപ്പം രക്ഷധികാരി കൂടിയായ പ്രൊഫ. അരവിന്ദക്ഷൻ സാർ. സാറിനു എറണാകുളം പൗരാവലിയുടെ ആദരo.

WhatsApp Image 2023-06-27 at 4.50.04 PM.jpeg
WhatsApp Image 2023-06-27 at 4.50.04 PM (1).jpeg
WhatsApp Image 2023-06-30 at 9.24.19 PM.jpeg

2023 June 02

M. സുകുമാരപിള്ള ഫൌണ്ടേഷന്റെ വ്യക്തി ഗത ചികിത്സാ സഹായ പദ്ധതി യിൽഎറണാകുളം ജില്ല  യിൽ നിന്ന് സമാഹരിച്ച തുകയിൽ നിന്നും,കിഡ്നി സംബന്ധമായ രോഗത്തിനു ക്ക്ചികിത്സയിൽ കഴിയുന്നകൊച്ചി, മുണ്ടൻവേലി , വെളിപ്പറമ്പിൽ മജീന്ദ്രന് ചികിത്സാ സഹായം, Rs.20,000/-, ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും Pensioners Assossiation ജനറൽ സെക്രട്ടറി യുമായ ശ്രീ. P.Balakrishna pillai കൈമാറുന്നു.

WhatsApp Image 2023-06-02 at 4.31.40 PM (1).jpeg

2023 June 02

M. സുകുമാരപിള്ള ഫൌണ്ടേഷന്റെ വ്യക്തി ഗത ചികിത്സാ സഹായ പദ്ധതി യിൽഎറണാകുളം ജില്ല  യിൽ നിന്ന് സമാഹരിച്ച തുകയിൽ നിന്നും,കിഡ്നി സംബന്ധമായ രോഗത്തിനു ക്ക്ചികിത്സയിൽ കഴിയുന്ന  ആലുവ, ചുണങ്ങoവേലി, പുത്തൻപുരയിൽ ഉദയകുമാറിനുള്ള ചികിത്സാ സഹായം, (Rs.10,000/-, )ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും Pensioners Assossiation ജനറൽ സെക്രട്ടറി യുമായ ശ്രീ. P.Balakrishna pillai യിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യ ഏറ്റുവാങ്ങുന്നു.(ആദ്യ ഗഡു  Rs. 25000/- നേരത്തെ നൽകിയിരുന്നു )

WhatsApp Image 2023-06-02 at 4.31.40 PM.jpeg

2023 June 27

M. സുകുമാരപിള്ള ഫൌണ്ടേഷന്റെ വ്യക്തി ഗത ചികിത്സാ സഹായ പദ്ധതി യിൽ കോട്ടയം ജില്ല  യിൽ നിന്ന് സമാഹരിച്ച തുകയിൽ നിന്നും, വിവിധ രോഗങ്ങൾ ക്ക് ചികിത്സയിൽ കഴിയുന്ന, കോട്ടയം, കാരപ്പുഴ അനിൽ നിവാസിൽ ശ്രീ. രാമചന്ദ്രൻ നായർക്ക് (ജനയുഗം ചന്ദ്രൻ )ചികിത്സാ സഹായം, Rs.25,000/-, കോട്ടയം ജില്ലാ സെക്രട്ടറി Baby C. Kora കൈമാറുന്നു. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി V. B. Binu, ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം P. A. Jacob തുടങ്ങിയവർ സമീപം.

WhatsApp Image 2023-06-27 at 4.44.18 PM.jpeg

2023 June 27

29 വർഷം 26 ദിവസം സേവനമനുഷ്ഠിച്ചതിന് ശേഷം വൈദ്യുതി ബോർഡിൽ നിന്ന് വിരമിക്കുകയാണ്. ഇരിഞ്ഞാലക്കുട No1 സെക്ഷനിൽ ബാബു റാഫേലിന്റെ കൂടെ ആരംഭിച്ച ഔദ്യോഗിക ജീവിതം ഇന്ന് അതേ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന RAO ഓഫീസിൽ അവസാനിക്കുകയാണ്.പകുതി കാലവും ചെലവിട്ട ചാലക്കുടി ഡിവിഷൻ ഓഫീസ് അടക്കo 13 ഓഫീസുകൾ!
വർക്കേഴ്സ്ഫെഡറേഷന്റെ യൂണിറ്റ് സെക്രട്ടറി മുതൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വരെയുള്ള സ്ഥാനങ്ങൾ വഹിച്ചു. ഓഫീസ്സേർസ് ഫെഡറേഷന്റെ സംസ്ഥാന എക്സിക്യൂട്ടീവിലും ഉണ്ടായിരുന്നു.
തിരിഞ്ഞു നോക്കുമ്പോൾ ഒരുപാട് മുഖങ്ങളും സംഭവങ്ങളും  ഓർമ്മയിൽ എത്തുന്നു... എത്രയെത്ര സൗഹൃദങ്ങൾ!
ഏറ്റവും ആവേശം പകരുന്ന ഓർമ്മ സുകുമാരപിള്ള സാറിന്റെ തന്നെ. ഒരിക്കലും ഉണങ്ങാത്ത മുറിവായി സ :എം. കെ തങ്കപ്പന്റെ ഓർമ്മകളും..
ഔപചാരികത പരമാവധി കുറക്കണം എന്ന ആഗ്രഹ പ്രകാരം ഔദ്യോഗിക റിട്ടയ ർമെന്റ് ചടങ്ങുപോലും വളരെ ലളിതമായിരുന്നു.
ഒപ്പമുണ്ടായിരുന്ന എല്ലാവരേയും സ്മരിക്കുന്നു.. സ്നേഹം പങ്ക് വക്കുന്നു ❤️🥰ആശംസകൾക്ക് 🙏

2022

2022 September 25

ആലുവ സൗത്ത് വാഴക്കുളം കെ.കെ. മനോജ് കുമാർ , കീഴ്പ്പാറ വീട് എന്ന വ്യക്തിക്ക് കരൾ മാറ്റ ശാസ്ത്രക്രിയ്ക്ക് വിധേയനായി ചികിത്സ തുടരുന്നതിന് എം.സുകുമാരപ്പിള്ള ഫൗണ്ടേഷന്റെ  ചികിത്സാ സഹായ നിധിയിൽ നിന്നും 25000/- രൂപയുടെ സഹായം   എം.സുകുമാരപ്പിള്ള ഫൗണ്ടേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ കെ. സോമരാജൻ നൽകുന്നു.  തദവസരത്തിൽ സി പി ഐ വാഴക്കുളം ലോക്കൽ സെക്രട്ടറി സേതു ദാമോദരൻ, ഡ്രൈവേഴ്സ് യൂണിയൻ AITUC യുടെ സെക്രട്ടറി കെ.എം. ബീരാസ് ,പെരുമ്പാവൂർ CPI മണ്ഡലം കമ്മറ്റി മെബർ കെ.എൻ.ഗോപി ഫൗണ്ടേഷൻ പ്രതിനിധികളായ പി.എം. അശോകൻ ,പി.എം. സെയ്‌ദ് മുഹമ്മദ് ,ജേക്കബ് ലാസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

vklm.jpeg

2022 July 30

ലുക്കീമിയ ബാധിച്ച്‌ എറണാകുളം അമൃത ആശുപത്രിയിൽചികിത്സയിൽ ഇരിക്കുന്ന കോട്ടയം അതിരമ്പുഴ അതിരമ്പുഴ  പഞ്ചായത്ത് വാർഡ് 12 ൽ   ഒറ്റ കപ്പിലുമാങ്കൽ സിജോമോൻറെയും ഡിസ്‌നിയുടെയും മകൻ റിയാന് വ്യക്തി ഗത  ചികിത്സാ സഹായ പദ്ധതിയിൽ കോട്ടയം ജില്ലയിൽ നിന്നും സമാഹരിച്ച തുക (Rs. 25000)  സെക്രട്ടറി എസ്.ബാബുക്കുട്ടി കൈമാറുന്നു .വൈസ് പ്രസിഡന്റ് കെ.സോമരാജൻ ,കോട്ടയത്തു നിന്നുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ  പി .എ  ജേക്കബ്, തോമസ് പി സാമുവേൽ ,ശ്രീ.ഭാസ്കരൻ തുടങ്ങിയവർ  സമീപം.ഇവരുടെ 5 വയസ്സുള്ള മൂത്ത കുട്ടിയും ഓട്ടിസം ബാധിച്ചു ചികിത്സയിൽ  ആണ്.  

kottayam.jpeg

2022 March 30

എം.സുകുമാരപിള്ള ഫൗണ്ടേഷൻ്റെ പേരിലുള്ള ചികിത്സാ സഹായധനം വിതരണം ചെയ്തു.

തിരുവനന്തപുരം: കേരളാ ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവുമായിരുന്ന എം.സുകുമാരപിള്ളയുടെ പേരിലുള്ള ഫൗണ്ടേഷൻ്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങാനൂരിലെ കാൻസർ രോഗിയായ ചന്ദ്രൻ എന്ന നിർദ്ധന വ്യക്തിയ്ക്കുള്ള ചികിത്സാ ധനസഹായം എം.സുകുമാരപിള്ള ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡൻറും കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ എം.പി.ഗോപകുമാർ നൽകുകയുണ്ടായി.
        വെങ്ങാനൂർ വിദ്യാധിരാജ സ്ക്കൂൾ ആഡിറ്റോറിയത്തിൽ എം.സുകുമാരപിള്ള ഫൗണ്ടേഷൻ ജില്ലാ പ്രസിഡൻ്റ് എം.ശിവകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എം.പി ഗോപകുമാർ ഉത്ഘാടനം നിർവഹിച്ചു.പി.ബാലകൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി.യോഗത്തിൽ ഫൗണ്ടേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.സുകുമാരപിള്ള, ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി സി.കെ. സിന്ധുരാജൻ, സി.പി.ഐ തിരുവനന്തപുരം ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പള്ളിച്ചൽ വിജയൻ ,കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി സി.എസ്സ്. രാധാകൃഷ്ണൻ ,നെല്ലി വിളവിജയൻ, വി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.

WhatsApp Image 2022-03-30 at 8.29.09 PM.jpeg

2022 March 16

എം.സുകുമാരപിള്ള ഫൗണ്ടേഷൻ- ആലപ്പുഴ ജില്ലാ ചികിത്സാ സഹായ വിതരണം ശ്രീ: K സോമരാജൻ വിതരണം ചെയ്തു.വ്യക്തി ഗത ചികിത്സാ സഹായ പദ്ധതി യിൽ ആലപ്പുഴ അവളോകുന്ന് സ്വദേശി ഹൃദയരോ ഗിയും പക്ഷാഘാതം  വന്നു കിടപ്പു രോഗിയുമായ  ശ്രീ. Mohanan ന്റെ ഭാര്യ Smt.Santhakumari ക്കു Foundation vice president K.Somarajan സഹായധനം കൈമാറുന്നു.(25000/-രൂപ )സുമനസ്സുകളുടെ ചെറിയ  സംഭാവനകൾ  ചേർത്ത് വച്ചാണ് ഫൌണ്ടേഷൻ  വ്യക്തി ഗത  ചികിത്സ  സഹായം  നൽകി  വരുന്നത്

ALAPPUZHA.jpeg

2022 March 07

എം.സുകുമാരപിള്ള ഫൗണ്ടേഷൻ- ചികിത്സാ ധനസഹായം

എം.സുകുമാരപിള്ള ഫൗണ്ടേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തന ങ്ങളുടെ ഭാഗമായി ഫൗണ്ടേഷൻ്റെ പാലക്കാട് ജില്ലാ കൗൺസിൽ മുഖാന്തിരം ധനസഹായം അനുവദിച്ചു.

അകത്തേത്തറയിൽ ശ്രീലക്ഷ്മി വീട്ടിൽ സുന്ദരി ദീർഘനാളായി കിഡ്നി സംമ്പന്ധമായും ഹൃദയസംബന്ധമായും ഉള്ള രോഗങ്ങൾക്ക് ചികിത്സയിലാണ്. കിടപ്പ് രോഗിയായ സുന്ദരിക്ക് ഫൗണ്ടേഷൻ്റെ വ്യക്തിഗത ചികിത്സാ പദ്ധതിയിൽ നിന്നും അനുവദിച്ച 25000 രൂപ പാലക്കാട് ജില്ലാ കമ്മിറ്റി കൈമാറി.

സുമനസ്സുകളായ വ്യക്തികൾ നൽകുന്ന സംഭാവനയിൽ നിന്നാണ് ഫൗണ്ടേഷൻ ചികിത്സാ ധനസഹായം അനുവദിക്കുന്നത്.

WhatsApp Image 2022-03-08 at 5.30.36 AM.jpeg

2021

2015 December 12

എം.സുകുമാരപിള്ള ഫൗണ്ടേഷൻ പ്രഥമ ജനറൽ ബോഡി ,  എറണാകുളം KEWF ഹാളിൽ ചേർന്നു

1.jpeg
6.jpeg
3.jpeg
5.jpeg
4.jpeg

2021 Nov 11

എം.സുകുമാരപ്പിള്ള ഫൗണ്ടേഷന്റെ വ്യക്തിഗത ചികിത്സാ സഹായ നിധിയിൽ നിന്നുള്ള സഹായ ധനം (20,000/-) കാൻസർ രോഗബാധിതയായി ചികിത്സയിൽ കഴിയുന്ന പുതുവൈപ്പ് തെക്കേ തെരുവിൽ ശ്രീമതി ലതാ രാജേഷിന്  സെക്രട്ടറി എസ്.ബാബു കുട്ടി കൈമാറുന്നു. വൈസ് പ്രസിഡന്റ് കെ. സോമരാജൻ ജോ: സെക്രട്ടറി ജേക്കബ് ലാസർ എന്നിവർ സമീപം

h2.JPG

2016 Nov 18

കാൽ നൂറ്റാണ്ട് വൈദ്യുതി മേഖലയിലെ പാഠങ്ങൾ ,സെമിനാറിൽ AlFEE അഡിഷണൽ ജനറൽ സെക്രട്ടറി എ.എൻ.രാജൻ സംസാരിക്കുന്നു

1.jpeg
2.jpeg
3.jpeg

October 04

സിപിഐ തൃശൂര്‍ ജില്ലാ എക്‌സി. അംഗവും സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ എ.എന്‍.രാജന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ  (ഒക്ടോബര്‍ 4ന്) രാവിലെ 10ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.  

എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് വടുകുന്നപ്പുഴയില്‍ അമ്പാട്ടുമ്യാലില്‍ വീട്ടില്‍ നാരായണന്റെ മകനായി ജനിച്ച എ എന്‍ രാജന്‍ വര്‍ഗ്ഗബഹുജന സംഘടനാ പ്രവര്‍ത്തകനായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയത്. തൃശൂര്‍ എം.ടി.ഐ.യില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പാസ്സായ ശേഷം കെഎസ്ഇബിയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തു. ജോലിയുടെയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായാണ് തൃശൂര്‍ ജില്ലയിലെ കോലഴിയില്‍ സ്ഥിരതാമസമാക്കിയത്. വിയ്യൂര്‍ സബ് സ്റ്റേഷനില്‍ സബ് എഞ്ചിനീയറായാണ് ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിച്ചത്.
കേരളത്തില്‍ ട്രേഡ് യൂണിയന്‍ രംഗത്ത് നിറഞ്ഞുനിന്ന എ എന്‍ രാജന്‍ നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു. വൈദ്യുതി മേഖലയിലെ തൊഴിലാളികളുടെ പ്രമുഖ സംഘടനയായി കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷനെ വളര്‍ത്തിയെടുക്കുന്നതില്‍ എ എന്‍ രാജന്‍ വലിയ പങ്കുവഹിച്ചു. ഇലക്ട്രിസിറ്റി തൊഴിലാളികളുടെ ദീര്‍ഘകാലം നീണ്ടുനിന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടാണ് കേരളത്തിലെ ട്രേഡ് യൂണിയന്‍ രംഗത്ത് അദ്ദേഹം ശ്രദ്ധേയനായി മാറിയത്. അവകാശ നിഷേധങ്ങള്‍ക്കും പ്രതികാര നടപടികള്‍ക്കുമെതിരെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. സസ്‌പെന്‍ഷനും ജയില്‍വാസവും അനുഭവിച്ചു.
അഖിലേന്ത്യാ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി, ഐ.ടി & അലൈഡ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, സീതാറാം ടെക്‌സ്റ്റൈല്‍സ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ്, കേരള ലക്ഷ്മി മില്‍ എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ്, കേരള ഫീഡ്‌സ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ്, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ & ഫാര്‍മസി വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. അപ്പോളോ ടയേഴ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്റെ പ്രസിഡന്റായിരുന്നു. ഇ.എസ്.ഐ കേരള റീജിയണല്‍ ബോര്‍ഡ് അംഗം, ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് മിനിമം വേജ് കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകളും വഹിച്ചു. 2000-2005 കാലഘട്ടത്തില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് മുളങ്കുന്നത്തുകാവ് ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എ എന്‍ രാജന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാങ്കേതിക സര്‍വ്വകലാശാല പ്രഥമ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു.

AN RAJAN.jpg

February 28


ശ്രീ.എം സുകുമാരപിള്ള ഏഴാം ചരമവാർഷിക അനുസ്മരണം  2021 ഫെബ്രുവരി 28 ഞായറാഴ്ച ആചരിച്ചു . കോവിഡ് പശ്ചാത്തലത്തിൽ അന്നേ ദിവസം വൈകുന്നേരം 6 മണി മുതൽ ഓൺലൈൻ ആയാണ് പരിപാടി സംഘടിപ്പിച്ചത്.